കോഴിക്കോട് വ്യവസായിയില്‍ നിന്നും പണം തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശി സര്‍വ്വേശ് ബാബുവിനെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നടക്കാവ് പൊലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ കരീം ഫൈസലിന്റെ ചെക്ക് മോഷ്ടിച്ച് ഒരു കോടി എഴുപത്തിയെട്ട് ലക്ഷം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കുകയായിരുന്നു.
പൊലീസിനെ കബളിപ്പിച്ചെന്ന ആശ്വാസത്തില്‍ വിമാനമിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന അന്വേഷണ സംഘം പിടികൂടുന്ന രംഗമാണിത്. കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് അബ്ദുള്‍ കരീം ഫൈസലില്‍ നിന്നും 1 കോടി 78 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശി സര്‍വ്വേശ് ബാബു. വ്യവസായിയുമായി അടുത്ത് ബന്ധമുള്ളവരുടെ സഹായത്തില്‍ ചെക്കുകള്‍ കൈക്കലാക്കിയായിരുന്നു വ്യാജ ഒപ്പിട്ടുള്ള തട്ടിപ്പ്. കേസിലെ മറ്റൊരു പ്രതിയെ മാസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയിരുന്നു. തട്ടിപ്പില്‍ പങ്കുള്ള മറ്റുചിലരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സര്‍വ്വേശ് ബാബുവിനെ കുറിച്ച് വിവരം ലഭിച്ചത്. നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കോയമ്പത്തൂരിലെത്തി.