കട്ടിപ്പാറ : താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ നടന്ന താമരശ്ശേരി ഉപജില്ല കലോത്സവത്തിൽ അറബി കലോത്സവത്തിലെ ഫസ്റ്റ് റണ്ണേഴ്സ് അപ് നേടി തിളക്കമാർന്ന വിജയം കൈവരിച്ച് നസ്രത്ത് മുത്തൂറ്റി എൽ പി സ്കൂൾ.
ജനറൽ വിഭാഗത്തിലെ വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ വാരിക്കൂട്ടിയ സ്കൂളിന്റെ പ്രതിഭകൾ തിളക്കമാർന്ന വിജയമാണ് നേടിത്തന്നത്.
കലാമേളയിൽ അഞ്ചാം സ്ഥാനവും വിദ്യാലയം നേടി നാടിന്റെ യസ്സസ് ഉയർത്തി മാതാപിതാക്കളുടെയും അധ്യാപകരുടെയും മികച്ച പിന്തുണയും കുട്ടികളുടെ കഠിന പരിശ്രമവും ആണ് ഇതിന് പിന്നിൽ എന്ന് ഹെഡ്മിസ്ട്രെസ് ചിപ്പി രാജ് അനുമോദിച്ച് പറഞ്ഞു. വിവിധ കലാ മത്സരങ്ങൾക്കായി 40 ഓളം കുട്ടികൾ മാറ്റുരച്ചു എല്ലാ മത്സരങ്ങളിലും മികച്ച ഗ്രേഡുകളാണ് കുട്ടികൾ നേടിയത്.
സ്കൂൾ പിടിഎയും മാനേജ്മെന്റും സ്കൂളിന്റെ താരങ്ങളെ അഭിനന്ദിച്ചു.