റായ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്റി 20യിൽ ഓസ്ട്രേലിയയെ 20 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 175 റൺസ് വിജയലക്ഷ്യത്തിന് ഓസീസിന്റെ മറുപടി ഏഴിന് 154 മാത്രമായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി.
മത്സരത്തിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പതിവുപോലെ ജയ്സ്വാൾ വെടിക്കെട്ടിലാണ് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയത്. റുതുരാജ് ഗെയ്ക്ക്വാദ് മികച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ ഇന്ത്യ നേടിയ 50 റൺസിൽ 37ഉം ജയ്സ്വാളിന്റെ സംഭാവനയായിരുന്നു. എന്നാൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേഗത്തിൽ മടങ്ങി. 32 റൺസെടുത്ത് റുതുരാജ് ഗെയ്ക്ക്വാദ് കൂടെ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി