റിയാദ്: ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സൗദി പൗരൻമാർക്ക് മാത്രമാക്കും. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും.
ഇതുസംബന്ധിച്ച് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഡെലിവെറി മേഖലയിൽ ജോലി ചെയ്യുന്നവർ യൂണിഫോം ധരിക്കണം. വിദേശികൾ നിർബന്ധമായും യൂണിഫോം ധരിക്കണം. അതേസമയം, സ്വദേശികൾ യൂണിഫോം ധരിക്കേണ്ടതില്ല.
ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും. ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾക്ക് ഡെലിവെറിമേഖലയിൽ പതിനാലു മാസത്തിന് ശേഷം വിദേശികളെ നിയോഗിക്കാനാകില്ലെന്ന് ചുരുക്കം. മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആന്റ് ഹൗസിംഗ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കാനും തീരുമാനമായി