ജിദ്ദ:ജിദ്ധയിലെ അല്‍ ഇർഫാൻ ആശുപത്രിയിലെ ജീവനക്കാരായ മൂന്നു മലയാളി നഴ്സുമാർക്ക് വാഹനം ഇടിച്ച് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ സ്വദേശിനി സിനിയാണ് ഗുരുതരമായി പരിക്കേറ്റ് ഇർഫാൻ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്നത്.
സഹവർത്തകരായ മെറിൻ, ആശ എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടുപേർ. ഇവരുടെ പരിക്ക് സാരമുള്ളതല്ല.ബുധനാഴ്ച അർധ രാത്രിയോടെ ഫൈസലിയയിലാണ് അപകടം ഉണ്ടായത്. ജോലിക്കു ശേഷം ഭക്ഷണം കഴിക്കാൻ പോയി മടങ്ങുമ്പോഴാണ് മൂന്നു പേരും അപകടത്തിൽപെട്ടത്. ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോയി. പിന്നീട് വാഹനത്തെ കണ്ടെത്തിയതായി വിവരമുണ്ട്.