കട്ടപ്പന :ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
പ്രതിയെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ആരംഭിച്ചു.
പ്രതി നിധീഷിനെ എത്തിച്ചാണ് തെളിവെടുപ്പ്. വിജയനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന തറ കുഴിച്ച് പരിശോധിക്കും. അതേസമയം ആഭിചാരക്രിയകൾ നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
വീട്ടിലെ മുറിക്കുള്ളിൽ പൂജകൾ നടത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടതായി അൽവാസി പറഞ്ഞു. പൊലീസ് എത്തിയപ്പോൾ മാത്രമാണ് നാല് പേരടങ്ങുന്ന കുടുംബം താമസമുള്ളതായി അറിഞ്ഞത്.
ആദ്യ ദിവസം പൊലീസെത്തി വീട് തുറന്നപ്പോൾ അസഹനീയമായ ദുർഗന്ധമുണ്ടായിരുന്നു.
ആക്രിസാധനങ്ങളെല്ലാം ചാക്കിൽകെട്ടിയ നിലയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്നിൽ
പൂജ ചെയ്ത ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അയൽവാസി പറഞ്ഞു.
വീട്ടുടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിഷ്ണുവും കുടുംബവും കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്.
കുടുംബത്തിലുള്ളവരെല്ലാം ജോലിക്കാരാണെന്നും നിധീഷിന്റെ പിതാവ് റിട്ടയേർഡ് ഡിവൈഎസ്പിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും വീടെടുത്ത ശേഷം നിധീഷിനെ കണ്ടിട്ടില്ലെന്നും വാടകവീട് തരപ്പെടുത്തി നൽകിയ അയൽവാസി ബാബു പറയുന്നു.