റിയാദ്: ന്യൂ സനാഇയ്യയിലെ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ടെക്നീഷ്യനായ തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ടോയ്ലെറ്റിൽ പോയ ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നോക്കിയപ്പോൾ ഇദ്ദേഹത്തെ അവശനിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈൽ എഞ്ചിനിയറായ സർജിൽ ഒന്നര മാസം മുമ്പാണ് റിയാദിൽ ജോലിക്കെത്തിയത്.