സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, 4-ാം റാങ്ക് മലയാളിക്ക്

April 16, 2024, 7:40 p.m.

ദില്ലി: 2023 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്.  അനിമേഷ് പ്രധാൻ, ദൊനുരു അനന്യ റെഡി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.

1016 പേരുടെ റാങ്ക് പട്ടികയിൽ ഇക്കുറി മലയാളി തിളക്കമാണ് പ്രതിഫലിച്ചത്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. 1016 പേരുടെ പട്ടികയിൽ 80 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്


MORE LATEST NEWSES
  • കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; ആറ് പേർക്കെതിരെ കേസ്,
  • അച്ഛനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ കസ്റ്റഡിയിൽ
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
  • കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
  • മരണ വാർത്ത
  • പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിന്റെ കുടുംബാംഗങ്ങളെ ഉടന്‍ ചോദ്യം ചെയ്യും.
  • പോക്സോ കേസ് പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
  • ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ഭർത്താവ് അറസ്റ്റിൽ
  • കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
  • ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി മെമ്പർമാർ
  • ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; നാദാപുരം സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും
  • വീട്ടമ്മയുടെ മരണത്തിൽ മകൻ അറസ്റ്റിൽ
  • പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി
  • ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം; കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍
  • മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
  • ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
  • രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍,പതിനാല് പേര്‍ക്ക് പൗരത്വം
  • കാസര്‍കോട് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
  • ഓട്ടോ ഡ്രൈവറെ മർദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • കൂരാച്ചുണ്ടില്‍ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
  • ജില്ലയിൽ ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്
  • സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
  • പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, സ്ത്രീധനം ആവശ്യപ്പെട്ടല്ലെന്ന് പ്രതിയുടെ അമ്മ
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
  • പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
  • അഞ്ചു വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍.
  • തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, പിഴയും
  • എം.ഡി.എം.എ.യുമായി പിടിയിൽ
  • വയനാട് സ്വദേശി പത്തനംതിട്ടയിൽ മുങ്ങിമരിച്ചു
  • കോടഞ്ചേരിയിൽ ഡോക്ട്ടറെ മർദ്ദിച്ചയാൾ പോലീസിൽ കീഴടങ്ങി
  • നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം,സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു
  • ചിപ്പിലിത്തോട് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
  • മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും
  • പരിസ്ഥിതിസംവേദക പ്രദേശങ്ങളോട് കട്ടിപ്പാറയിലെ ജനവാസ മേഖല കൂട്ടി ചേർക്കാനുള്ള കേന്ദ്ര-സസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണം
  • കബനി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
  • ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു