തിരുവമ്പാടി : ഒരുവീട്ടിൽ വലിയ അളവിൽ സൂക്ഷിച്ച തുണിത്തരങ്ങൾ ഇലക്ഷൻ ഫ്ളയിങ് സ്ക്വാഡ് പിടികൂടി. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി പൊന്നാങ്കയത്ത് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
തുണിത്തരങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് പോലീസും ഇലക്ഷൻ സ്ക്വാഡും നടത്തിയ പരിശോധനയിൽ ലാലൻ എന്നയാളുടെ വീട്ടിൽനിന്നാണ് കെട്ടുകണക്കിന് തുണിത്തരങ്ങൾ പിടികൂടിയത്. മുണ്ട്, ചുരിദാർ, നൈറ്റി, സാരി തുടങ്ങിയവയാണുണ്ടായിരുന്നത്. ഇയാൾ ബി.ജെ.പി. അനുഭാവിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.