വയനാട്:ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനിൽ വീണ് അതിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീർവാരം അമ്മാനി പാറവയൽ ജയരാജൻ്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12 വയസ് പ്രായമുള്ള കാട്ടു കൊമ്പ നാണ് ചരിഞ്ഞത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.