എസ് എം എ ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ ഉയർത്തി

April 28, 2024, 1:19 p.m.



*തിരുവനന്തപുരം:* അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് വിലകൂടിയ മരുന്ന് നല്‍കിയിരുന്നത്. ഇതുവരെ 57 കുട്ടികള്‍ക്കാണ് മരുന്ന് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. 12 വയസ് വരെ ചികിത്സ ഉയര്‍ത്തുമ്പോള്‍ 23 കുട്ടികള്‍ക്കും കൂടി മരുന്ന് നല്‍കും. നവകേരള സദസിനിടെ എസ്എംഎ ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ്‌റിന്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നതിനിടെയാണ് അപൂര്‍വ രോഗത്തിനുള്ള മരുന്ന് വിതരണം ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ലഭ്യമാക്കിയാല്‍ സഹായകരമാണെന്ന് പറഞ്ഞത്.

ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ മാസം മന്ത്രി വീണാ ജോര്‍ജ് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും സൗജന്യ മരുന്ന് നല്‍കാന്‍ തീരുമാനമെടുത്തത്. നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് സിയാ മെഹ്‌റിനിലാണ്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാൻ തുടങ്ങിയത്. സംസ്ഥാനത്ത് ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നര വര്‍ഷത്തിലേറെയായി സൗജന്യ മരുന്ന് നല്‍കി വരുന്നുണ്ട്. ഒരു ഡോസിന് ആറ് ലക്ഷത്തോളം രൂപ വരുന്ന 600 യൂണിറ്റോളം റിസ്ഡിപ്ലാം മരുന്നാണ് ഇതുവരെ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഈ കുട്ടികളെല്ലാം തന്നെ രോഗം ശമിച്ച് കൂടുതല്‍ ബലമുള്ളവരും കൂടുതല്‍ ചലനശേഷിയുള്ളവരുമായി മാറിയിട്ടുണ്ട്. ഈ പ്രായത്തിൽ അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍ക്ക് നട്ടെല്ല് വളവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ വരുന്ന കുറവും ചലനശേഷിയില്‍ വരുന്ന കുറവുമെല്ലാം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. രോഗ ബാധിതരായ കുട്ടികളെ ഘട്ടം ഘട്ടമായി മരുന്ന് നല്‍കി ജീവിത്തിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും മരുന്ന് വിതരണം ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. എസ്എംഎ ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി ആരംഭിച്ചു. ഇതുവരെ അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജുകളില്‍ സൗജന്യമായി നടത്തിയെന്ന് മന്ത്രി പറഞ്ഞു.

എസ്എടി ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി മൂന്ന് കോടി രൂപ ലഭ്യമായിട്ടുണ്ട്. അപൂര്‍വ രോഗങ്ങളിലെ മികവിന്റെ കേന്ദ്രമായ എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് ന്യൂറോളജി, ജനിതക രോഗവിഭാഗം, ശ്വാസരോഗ വിഭാഗം, ഓര്‍ത്തോപീഡിക് വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്കായി ഒരേ ദിവസം ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. അപൂര്‍വ രോഗങ്ങള്‍ക്ക് സമഗ്ര പരിപാലനം ഉറപ്പുവരുത്താനായി അടുത്തിടെ കെയര്‍ പദ്ധതി (KARE - Kerala United Against Rare Diseases) നടപ്പിലാക്കുകയും ചെയ്തു.


MORE LATEST NEWSES
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
  • ഓട്ടോ ഡ്രൈവറെ മർദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • കൂരാച്ചുണ്ടില്‍ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
  • ജില്ലയിൽ ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്
  • സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
  • പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, സ്ത്രീധനം ആവശ്യപ്പെട്ടല്ലെന്ന് പ്രതിയുടെ അമ്മ
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
  • പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
  • അഞ്ചു വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍.
  • തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, പിഴയും
  • എം.ഡി.എം.എ.യുമായി പിടിയിൽ
  • വയനാട് സ്വദേശി പത്തനംതിട്ടയിൽ മുങ്ങിമരിച്ചു
  • കോടഞ്ചേരിയിൽ ഡോക്ട്ടറെ മർദ്ദിച്ചയാൾ പോലീസിൽ കീഴടങ്ങി
  • നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം,സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു
  • ചിപ്പിലിത്തോട് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
  • മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും
  • പരിസ്ഥിതിസംവേദക പ്രദേശങ്ങളോട് കട്ടിപ്പാറയിലെ ജനവാസ മേഖല കൂട്ടി ചേർക്കാനുള്ള കേന്ദ്ര-സസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണം
  • കബനി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
  • ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
  • പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
  • ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന.
  • യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സർവകലാശാല പ്രൊഫസർ റിമാൻഡിൽ.
  • വിമാന സമരം ; ഉറ്റവരെ കാണാനാകാതെ ചികിത്സയിൽക്കഴിഞ്ഞ പ്രവാസി മരിച്ചു
  • കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ച് വിടുന്നു
  • ഭർതൃവീട്ടിൽ നവവധു നേരിട്ടത് ക്രൂരമർദ്ദനമെന്ന് യുവതിയുടെ പിതാവ്.
  • ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഉണ്ടായത് വന്‍ തീപിടിത്തമെന്ന് ദൃക്‌സാക്ഷി
  • മഴക്കാലപൂർവ ശുചികരണം വിളംബരജാഥ കട്ടിപ്പാറയിൽ
  • കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കടയിലേക്ക് പാഞ്ഞു കയറി അപകടം
  • നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു
  • നവവധുവിന് ക്രൂരമർദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
  • മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് അപകടം; 12 പേർ മരിച്ചു; 43 പേർ ചികിത്സയിൽ
  • പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു
  • കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി
  • പനങ്ങാട് ടിപ്പര്‍ ലോറിക്ക് നേരെ അക്രമം
  • എസി.പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ച് വൻ നാശനഷ്ടം
  • പത്തൊൻപതുകാരൻ കുഴഞ്ഞുവീണ് മരിച്ചു
  • പനങ്ങാട് ടിപ്പര്‍ ലോറിക്ക് നേരെ അക്രമം
  • കുപ്രസിദ്ധ മോഷ്ടാവ് ഇസ്മായിൽ വീണ്ടും പൊലീസ് പിടിയിൽ
  • ചുരത്തിലെ മൃതദേഹം ഇടുക്കി സ്വദേശിയുടെതെന്ന് സൂചന
  • കോഴിക്കോട് ജയിലിൽ സംഘര്‍ഷം: തടവുകാരും ജയിൽ ജീവനക്കാരും ഏറ്റുമുട്ടി, 5 പേര്‍ക്ക് പരിക്ക്