മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം, അനധികൃത തടയണകള്‍ പൊളിച്ച് നാട്ടുകാർ

April 29, 2024, 6:39 a.m.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി കുടിവെള്ള പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്ന പുഴകളിലെ ജലനിരപ്പ് കുറഞ്ഞതും കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വറ്റിയതുമാണ് കുടിവെള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നത്. കുടിവെള്ള പദ്ധതികളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ദിവസങ്ങളായി കടുത്ത ദുരിതം അനുഭവിക്കുകയാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമേ ഇത് തികയുന്നുള്ളൂവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുഴയില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന തടയണകള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. ദേവസ്വംകാട് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് പനമ്പിലാവ് പുഴയിലെ അനധികൃത തടയണകള്‍ പൊളിച്ചു മാറ്റിയത്. 

കൃഷി ആവശ്യങ്ങള്‍ക്കും ഫാമുകളിലേക്കുമുള്ള ജലം ഉപയോഗത്തിനായി പുഴകളില്‍ കെട്ടിയ തടയണകളാണ് പൊളിച്ചു മാറ്റിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൃഷി ആവശ്യത്തിനും മറ്റും വലിയ പൈപ്പുകള്‍ ഉപയോഗിച്ച് പുഴകളില്‍ നിന്നും ജലം എടുക്കരുതെന്ന് കാണിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിനോട് അതിര്‍ത്തി പങ്കിടുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഉത്തരവ് ഇറക്കിയിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലും ഇത്തരത്തില്‍  ഉത്തരവിറക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു


MORE LATEST NEWSES
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, പിഴയും
  • എം.ഡി.എം.എ.യുമായി പിടിയിൽ
  • വയനാട് സ്വദേശി പത്തനംതിട്ടയിൽ മുങ്ങിമരിച്ചു
  • കോടഞ്ചേരിയിൽ ഡോക്ട്ടറെ മർദ്ദിച്ചയാൾ പോലീസിൽ കീഴടങ്ങി
  • നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം,സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു
  • ചിപ്പിലിത്തോട് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
  • മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും
  • പരിസ്ഥിതിസംവേദക പ്രദേശങ്ങളോട് കട്ടിപ്പാറയിലെ ജനവാസ മേഖല കൂട്ടി ചേർക്കാനുള്ള കേന്ദ്ര-സസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണം
  • കബനി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
  • ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
  • പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
  • ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന.
  • യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സർവകലാശാല പ്രൊഫസർ റിമാൻഡിൽ.
  • വിമാന സമരം ; ഉറ്റവരെ കാണാനാകാതെ ചികിത്സയിൽക്കഴിഞ്ഞ പ്രവാസി മരിച്ചു
  • കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ച് വിടുന്നു
  • ഭർതൃവീട്ടിൽ നവവധു നേരിട്ടത് ക്രൂരമർദ്ദനമെന്ന് യുവതിയുടെ പിതാവ്.
  • ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഉണ്ടായത് വന്‍ തീപിടിത്തമെന്ന് ദൃക്‌സാക്ഷി
  • മഴക്കാലപൂർവ ശുചികരണം വിളംബരജാഥ കട്ടിപ്പാറയിൽ
  • കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കടയിലേക്ക് പാഞ്ഞു കയറി അപകടം
  • നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു
  • നവവധുവിന് ക്രൂരമർദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
  • മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് അപകടം; 12 പേർ മരിച്ചു; 43 പേർ ചികിത്സയിൽ
  • പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു
  • കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി
  • പനങ്ങാട് ടിപ്പര്‍ ലോറിക്ക് നേരെ അക്രമം
  • എസി.പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ച് വൻ നാശനഷ്ടം
  • പത്തൊൻപതുകാരൻ കുഴഞ്ഞുവീണ് മരിച്ചു
  • പനങ്ങാട് ടിപ്പര്‍ ലോറിക്ക് നേരെ അക്രമം
  • കുപ്രസിദ്ധ മോഷ്ടാവ് ഇസ്മായിൽ വീണ്ടും പൊലീസ് പിടിയിൽ
  • ചുരത്തിലെ മൃതദേഹം ഇടുക്കി സ്വദേശിയുടെതെന്ന് സൂചന
  • കോഴിക്കോട് ജയിലിൽ സംഘര്‍ഷം: തടവുകാരും ജയിൽ ജീവനക്കാരും ഏറ്റുമുട്ടി, 5 പേര്‍ക്ക് പരിക്ക്
  • പൊന്നാനിയിലെ ബോട്ടപകടം ; ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു
  • അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു
  • കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
  • 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും സിബിഎസ്ഇ
  • ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം; മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം
  • മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ
  • വിഷ്ണുപ്രിയ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം.
  • ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം.
  • അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷൻ ഏജന്റ് മരിച്ചു
  • സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 % വിജയം
  • കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു.