കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ. കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. പിഴവ് സംഭവിച്ചതിൽ ഡോക്ടർമാർ മാപ്പുപറഞ്ഞെന്ന് കുടുംബം അറിയിച്ചു.പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ആറാംവിരൽ നീക്കം ചെയ്തു. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.