ഇടുക്കി: കുമളിയില്‍ കേരള-തമിഴ്നാട് അതിർത്തിയിൽ കാറിനുള്ളിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കുമളി-കമ്പം പാതയിൽ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടത്. കോട്ടയം രജിസ്ട്രേഷനിലുള്ള കാറിൽ രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹങ്ങളാണുണ്ടായിരുന്നത്.
മൃതദേഹങ്ങൾ കണ്ടെത്തിയ കാർ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളിലായിരുന്നു പുരുഷന്മാരുടെ മൃതദേഹം. പിൻസീറ്റിൽ ഡോറിനോട് ചാരിയിരിക്കുന്നനിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.വിവരമറിഞ്ഞ് തമിഴ്നാട് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘംകൂടി സ്ഥലത്തെത്തിയാൽ കാർ തുറന്ന് വിശദമായ പരിശോധന നടത്തും.