കമ്പം :കമ്പത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയവർ കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളെന്ന് പൊലീസ്. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60), ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.
ഇവരെ കാണാനില്ല എന്ന പരാതിയിൽ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന്
ഇവർ നാടുവിട്ടതാകമെന്നാണ്
പൊലീസ് നിഗമനം. തമിഴ് നാട്ടിലെ
കമ്പത്താണ് മൂന്നുപേരേയും
കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം രജിസ്ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്.