കോഴിക്കോട് : ചാലിയത്തും മണ്ണൂരിലുമായി നടന്ന മോഷണങ്ങളിൽ രണ്ടുപേർ പിടിയിൽ. കൊളത്തറ മണക്കോട്ട് ജിത്തു (29), കുണ്ടുപറമ്പ് പൊറയിൽ രാജീവൻ (39) എന്നിവരെ യാണ് മോഷണക്കുറ്റം ചുമത്തി ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്തത്.
ചാലിയത്ത് കുന്നുമ്മൽ ശിവദാസന്റെ വീട്ടിൽനിന്ന് ചൊവ്വാഴ്ച പട്ടാപ്പകൽ ഒന്നര പവനും 15,000 രൂപയും മോഷ്ടിച്ച ജിത്തുവിനെ പിടികൂടി ചോദ്യം ചെയ്ത തോടെയാണ് മണ്ണൂർ കോമ്പാളി വാസുവിന്റെ വീട്ടിൽനിന്ന് അഞ്ചര പവനും 10,000 രൂപയും മോഷ്ടിച്ചത് താനാണെന്ന് ജിത്തു സമ്മതിച്ചത്.
ജിത്തു മോഷ്ടിച്ചുകൊണ്ടുവരുന്ന ആഭരണങ്ങൾ രാജീവൻ വഴിയാണ് വിൽപന നടത്താറുള്ളതെന്നാണ് പൊലീസിനു ലഭിച്ച വിവരം. രണ്ടു പേരും തമ്മിൽ പരിചയപ്പെട്ടത് ജയിലിൽവെച്ചാണെന്നും മൊഴി നൽകിയിട്ടുണ്ട്.
ഫറോക്ക് ഇൻസ്പെക്ടർ സജീവ്, എ സ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ്, സജി എന്നിവരുടെ നേ തൃത്വത്തിലുള്ള പൊലീസാണ് പ്രതിക ളെ പിടികൂടിയത്.