തദ്ദേശ വാർഡ് പുനർവിഭജനത്തിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി

Nov. 19, 2024, 6:55 a.m.

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാ കളക്ടർമാർ നൽകിയ കരട് നിർദ്ദേശങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം അനുമതി നൽകിയിട്ടുണ്ട്. ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  കമ്മീഷൻ അംഗങ്ങളായ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ ബിജു എസ് ഹരികിഷോര്‍, ഡീലിമിറ്റേഷൻ കമ്മീഷന്‍ സെക്രട്ടറി എസ് ജോസ്‌നമോള്‍ എന്നിവർ  പങ്കെടുത്തു.  


2024 ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.

നിർദ്ദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാർട്ടികൾക്കും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി എസ് ടിയും തുക ഈടാക്കി നൽകും.

ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും. ജില്ലാ കളക്ടർ മുഖേനയാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരാതിക്കാരിൽ നിന്നും നേരിട്ട് വിവരശേഖരണം നടത്തും. ജില്ലാകളക്ടർ വ്യക്തമായ ശുപാർശകളോടു കൂടി ഡീലിമിറ്റേഷൻ കമ്മീഷന്  റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ പരാതിക്കാരെ നേരിൽ കേട്ട് കമ്മീഷൻ പരാതികൾ തീർപ്പാക്കും. അതിന് ശേഷം ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

ഇതാദ്യമായാണ് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വാർഡുകൾ പുനർനിർണയിക്കുന്നതിന് എല്ലാ വാർഡുകളുടെയും അതിർത്തികൾ വരച്ചിട്ടുള്ളത്. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പാണ് ഉപയോഗിച്ചത്. പൂർണമായും ഓപ്പൺ സോഴ്സ് സാങ്കേതികത അടിസ്ഥാനമാക്കിയാണ് ഈ ആപ്പിന്റെ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ വാർഡ് വിഭജനവും കൃത്യതയോടെ മൊബൈൽ ആപ്ളിക്കേഷന്റെ സഹായത്തോടെ ഫീൽഡ് പ്രവർത്തനം നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു.

പൂർത്തീകരിച്ച മാപ്പുകൾ പൊതുജനങ്ങൾക്ക് കാണുവാനും പ്രിന്റ് എടുക്കുന്നതിനും പൂർണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എൽ ഫോർമാറ്റിലാണ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കി വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചിരുന്നു. പഞ്ചായത്തുകളുടെ നിയോജകമണ്ഡലങ്ങളുടെ എണ്ണം നിശ്ചയിച്ച് തദ്ദേശസ്വയംഭരണവകുപ്പ് റൂറൽ ഡയറക്ടറും, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവടങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് സർക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്ത്രീകൾക്കും,പട്ടികജാതി, പട്ടികവർഗ്ഗവിഭാഗങ്ങൾക്കുമുള്ള സംവരണവാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഈ മാനദണ്ഡപ്രകാരം ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും, മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും പുതുതായി നിലവിൽ വരും. 2024 സെപ്തംബർ 24 ന് വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് വാർഡ് പുനർവിഭജനം നടത്തുന്നത്.


MORE LATEST NEWSES
  • കുതിച്ചുയർന്ന് സ്വർണ്ണവിലയും
  • 18198 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ
  • ജാര്‍ഖണ്ഡില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി.
  • ചങ്കിടിപ്പോടെ മുന്നണികൾ; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്*
  • മരണ വാർത്ത
  • അയല്‍വാസിയുടെ വീട് തീവെച്ച് നശിപ്പിച്ച യുവാവ് റിമാന്‍ഡില്‍
  • മുക്കം ഉമർ ഫൈസി വീണ്ടും സംസ്​ഥാന ഹജ്ജ്​ കമ്മിറ്റിയിൽ
  • നഴ്‌സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വകാര്യ ബസ് വീടിന്റെ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
  • സംസ്ഥാന ഫെൻസിങ് : ജില്ലയെ റനാനും സനാൻ ബിൻ മുഹമ്മദും നയിക്കും.
  • സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെറെ ജയം യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ
  • കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
  • മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
  • യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി.
  • ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ  
  • നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
  • പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
  • കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസിന് കോടതിയുടെ അന്ത്യശാസനം
  • കൊടുവള്ളിയിൽ സ്ത്രീ കിണറിൽ വീണു മരിച്ചു
  • കാണ്മാനില്ല
  • വയനാട്ടിലെ എൽഡിഎഫ് യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.
  • ഓട്ടോ മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു
  • ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ദാരുണാന്ത്യം
  • നഴ്സിംഗ് വിദ്യാർത്ഥിനി യുടെ മരണം ; മൂന്ന് പേർ അറസ്റ്റിൽ
  • യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • നൈറ്റ്‌ പട്രോളിങ്ങിനിടെ പൊലീസുകാർക്കെതിരെ ആക്രമണം
  • മുരിങ്ങൂർ ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു,ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
  • ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന സംഭവം;നാല് പേർ പിടിയിൽ
  • വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
  • എഴുത്തുലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 3 പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു.
  • കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ
  • അതിർത്തിയിൽ മതിൽ കെട്ടുന്നതിൽ തർക്കം, അയൽക്കാർ അടിയോടടി-വയോധികനും മകള്‍ക്കും പരിക്ക്
  • അന്ധവിശ്വാസം മറയാക്കി സ്ത്രീകളെ ചൂഷണം ചെയ്യൽ; റിപ്പോർട്ട് തേടി വനിത കമ്മീഷൻ
  • പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടൻ അറസ്റ്റിൽ
  • സ്വകാര്യ ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം.
  • കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു.
  • കൌണ്ടർ ഉദ്ഘാടനം ചെയ്തു
  • ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
  • യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ.
  • മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • ട്രെയിൻ തട്ടി യുവതി മരിച്ചു; സംഭവസ്ഥലത്തെത്തിയ സമീപവാസി കുഴഞ്ഞു വീണു മരിച്ചു.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു