കോഴിക്കോട് : കുറ്റ്യാടി ടൗണിൽ മണിയൂർ സ്വദേശിയായ പ്രവാസി യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മൂന്ന് ബി.ജെ. പിക്കാർകൂടി അറസ്റ്റിൽ.
കഴിഞ്ഞ 14ന് മണിയൂർ സ്വദേശി മുഹ മ്മദിനെ മാരകായുധങ്ങളുമായി ആക്ര മിക്കുകയും കാർ തകർക്കുകയും ചെ യ്ത കേസിൽ യുവമോർച്ച ജില്ല സെക്ര ട്ടറി ദിപിൻ ബാലകൃഷ്ണൻ പേരാമ്പ്ര, ഷൈജു ഉത്രോത്ത് മീത്തൽ പേരാമ്പ്ര, ഘോഷിത്ത് വെള്ളിയൂർ എന്നിവരെയാ ണ് കുറ്റ്യാടി സി.ഐ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്.
മൂവരെയും നാദാപുരം ഫസ്റ്റ് ക്ലാസ് മ ജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ നേരത്തേ അറസ്റ്റിലായ ന ടുവണ്ണൂർ സ്വദേശി രൂപേഷും റിമാൻഡി ലാണുള്ളത്.