ആംബുലൻസിന് വഴി നൽകാതെ അപകടകരമായ വിധത്തിൽ കാറോടിച്ച യുവാവിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു. കാർ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലി(27)ന്റെ ലൈസൻസാണ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തത്. കാസർകോട് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കെഎൽ 48 കെ 9888 എന്ന കാർ ആംബുലൻസിനെ വഴി തടഞ്ഞ് അപകടകരമായ രീതിയിൽ ഓടിക്കുകയായിരുന്നു.അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്.
കാറിന്റെ ഉടമയായ മുഹമ്മദ് സഫ്വാന്റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മിൽ.മംഗളൂരുവിൽ പോയി മടങ്ങുന്നതിനിടെയാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ കാറോടിച്ചത്. മഡിയൻ മുതൽ കാഞ്ഞങ്ങാട് വരെ ഏകദേശം നാല് കിലോമീറ്റർ ദൂരമാണ് ഈ കാർആംബുലൻസിനെ വഴി തടഞ്ഞത്.
ഈ ദൃശ്യങ്ങൾ സഹിതമാണ് ആംബുലൻസ് ഡ്രൈവർ ഡെയ്സൺ ഡിസൂസ ഇന്നലെ പരാതി നൽകിയിരുന്നത്.