വയനാട് ചുരത്തിലെ കടുവ സാനിദ്ധ്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അടിവാരം ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപെട്ടു . ദിനേന ആയിരകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡായത് കൊണ്ടും തൊട്ടടുത്ത പ്രദേശം ജനവാസ മേഖലയായത് കൊണ്ടും നിരീക്ഷണ ക്യാമറകളും കടുവയെ പിടികൂടാനുള്ള കൂടും കാലതാമസം കൂടാതെ അടിയന്തിരമായി സ്ഥാപിക്കണമെന്നും അടിവാരം മേഖല കോൺഗ്രസ് കമ്മിറ്റി ആവശ്യപെട്ടു.
കോൺഗ്രസ് ബ്ലോക് എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം മറ്റത്തിൽ, ജിജോ പുളിക്കൽ മണ്ഡലംവൈസ് പ്രസിഡണ്ട് ഗഫൂർ ഒതയോത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് കോയ , നൗഷാദ് അടിവാരം, ടൗൺ പ്രസിഡണ്ട് ഖാദർ കണലാട്, മുപ്പതേക്ര വാർഡ് പ്രസിഡണ്ട് ജേക്കബ് പൊട്ടികൈ എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റുമായി ചർച്ച നടത്തി. അടിയന്തിര നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോപത്തിന് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു