കോഴിക്കോട് : സമസ്ത മുശാവറ യോഗത്തിൽ
നിന്ന് പ്രസിഡന്ററ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സമസ്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉച്ചയ്ക്ക് 1.30 വരെ നീണ്ടുനിന്ന യോഗം സമയക്കുറവ് മൂലം മറ്റൊരു ദിവസം കൂടാൻ നിശ്ചയിച്ച് പിരിയുകയായിരുന്നു. യോഗതീരുമാനങ്ങൾ പ്രസിഡന്റ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്ന് സമസ് ജനറൽ സെക്രട്ടറിയുടെ പേരിലുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.