ബത്തേരി:യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ സ്ഥിരം കുറ്റവാളിയായ പ്രതിയെ ബത്തേരി പൊലിസ് പിടികൂടി.നെന്മേനി മഞ്ഞാടി കേളോത്ത് വീട്ടിൽ അനൂജ് അബു(30)വിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.സംഭവശേഷം ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. മൂലങ്കാവ് സ്വദേശിയായ അതുലിനെയാണ് കമ്പിവടിയും നഞ്ചക്കും ഉപയോഗിച്ച് ക്രൂരമായി അനൂജ് അബുവും സംഘവും മർദ്ദിച്ചത്.