ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 39.8 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

Dec. 21, 2024, 6:49 p.m.

കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭവാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് 39,80,000 രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ പോട്ട പഴമ്പിള്ളി പുല്ലന്‍ വീട്ടില്‍ നബിന്‍ (26) ആണ് അറസ്റ്റിലായത്. ആലുവ സൈബര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിക്ഷേപത്തിന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്. ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐ.പി.ഒകളില്‍ പണം നിക്ഷേപിച്ചാല്‍ രണ്ടിരട്ടിയോ അതിലേറെയോ ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ വിശ്വസിച്ച ഇയാള്‍ ഏപ്രിലില്‍ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 16 തവണയായി പണം നിക്ഷേപിക്കുകയായിരുന്നു. ഓരോ ലെവല്‍ കഴിയുമ്പോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പരാതി നല്‍കി.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. പിടിയിലായ ആളുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരു കോടി ഇരുപത്തിയാറ് ലക്ഷം രൂപയുടെ ഇടപാടുണ് നടന്നിട്ടുള്ളത്. തട്ടിപ്പുസംഘത്തില്‍പ്പെട്ട മറ്റ് ആളുകള്‍ അയച്ചുകൊടുക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചയച്ചുകൊടുക്കുന്നതും ഇയാളാണ്.

ഇന്‍സ്‌പെക്ടര്‍ വിബിന്‍ദാസ്, എസ്.ഐമാരായ സി.കെ. രാജേഷ്, എം. അജേഷ്, എ.എസ്.ഐ. പി.ജി. ബൈജു, സീനിയര്‍ സി.പി.ഒമാരായ ആര്‍. സജേഷ്, ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ പണം പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ട്രേഡിങ്, ഷെയര്‍ ട്രേഡിങ് എന്നിവയിലൂടെ നിരവധി പേര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. വന്‍ ലാഭ വാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് തട്ടിപ്പില്‍പെടുന്നത്.

ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുന്ന തുകകള്‍ക്ക് ലാഭമെന്ന പേരില്‍ കുറച്ചുപണം നല്‍കും. വിശ്വാസമാര്‍ജ്ജിക്കാനും കൂടുതല്‍ തുക നിക്ഷേപിപ്പിക്കാനുമുള്ള അടവാണിത്. തുടര്‍ന്ന് കുടുതല്‍ പണം നിക്ഷേപിക്കുകയും തിരിച്ചെടുക്കാന്‍ കഴിയാതെ തട്ടിപ്പിനിരയാവുകയൂം ചെയ്യും. അടുത്ത കാലത്ത് ആലുവ സ്വദേശിക്ക് ഒരു കോടി രൂപയും, കോതമംഗലം സ്വദേശിക്ക് 85 ലക്ഷവും കറുകുറ്റി സ്വദേശിക്ക് 90 ലക്ഷത്തോളം രൂപയും സമാന രീതിയില്‍ നഷ്ടപ്പെട്ടിരുന്നു. ഇത്തരം തട്ടിപ്പ് ആപ്പുകളെയും, പരസ്യങ്ങളേയും ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.


MORE LATEST NEWSES
  • എഞ്ചിനീയറിംഗ് കോളജിലെ രണ്ട് വിദ്യാർഥികൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
  • നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി
  • റബ്ബർ പുരക്ക് തീപിടിച്ചു
  • സൈനികനെ കാണാതായെന്ന് പരാതി.
  • മുക്കത്ത് നിര്‍ത്തിയിട്ട ബൈക്കിന് തീവെച്ചതായി ആരോപണം
  • വടകരയില്‍ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം , അപകടകാരണം ഷോട്ട് സര്‍ക്യൂട്ട് .ലക്ഷങ്ങളുടെ നാശനഷ്ടം ;
  • അപകടം ഉണ്ടാക്കുംവിധം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു
  • വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു
  • ആലപ്പുഴയിൽ വേറിട്ട ATM തട്ടിപ്പ്, പണം കൈയിൽ കിട്ടും, അക്കൗണ്ടിൽനിന്ന് പോകില്ല
  • വട്ടോളിയിൽ ഇതരസംസ്ഥാന തൊഴിലാളി കോൺഗ്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി മരിച്ചു
  • കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറി ഇറങ്ങി. ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആക്രമണം.
  • കാർ കനാലിലേക്ക് മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്
  • രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്കാരം പൂർത്തിയായി.
  • സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ
  • വിദ്യാർഥിനിയെ പാമ്പുകടിച്ച സംഭവത്തിൽ അന്വേഷണം റിപ്പോർട്ട് bസമർപ്പിക്കണമെന്ന് നിർദ്ദേശം
  • ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
  • അഴിയൂരിൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണ മാല തട്ടിപ്പറിച്ചു
  • പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യൽ നടപടി ശക്തമാക്കി നഗരസഭ
  • *ക്രിസ്തുമസ് ആഘോഷം നടത്തി*
  • മഞ്ഞപ്പിത്ത ബാധ: തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
  • പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പതിനൊന്നു കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മിസ് കേരള വിജയികളെ പ്രഖ്യാപിച്ചു
  • ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു
  • വയനാട്ടിലെ പു​തു​വ​ത്സ​രാ​ഘോ​ഷ സംഗീത പരിപാടി കോടതി തടഞ്ഞു
  • തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ പാർലമെൻ്ററി പാനലിൻ്റെ ശുപാർശ
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
  • വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്.
  • ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • ഷോക്കേറ്റ സഹപാഠികൾക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരൻ
  • മീനങ്ങാടിയിൽ കിണറിടിഞ്ഞ് മണ്ണിലകപ്പെട്ട് ഒരാൾ മരണപ്പെട്ടു
  • മരണ വാർത്ത
  • ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
  • കുമളി ഷഫീഖ് വധശ്രമക്കേസ്: പിതാവ് ഷരീഫിന് 7 വർഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും തടവ്
  • ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനർഹമായി ബിപിഎൽ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി റേഷൻ കൈപ്പറ്റി; യുഡിഎഫ് പ്രതിഷേധത്തിലേക്ക്.
  • പ്ലസ്‌ ടു വിദ്യാർത്ഥിനിയുടെ മരണം; ഗർഭസ്ഥശിശു സഹപാഠിയുടേത് തന്നെയെന്ന് ഡിഎൻഎ ഫലം
  • അമിത് ഷാ രാജി വെക്കണമെന്നാവശ്യം; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.
  • വളയത്ത് യുവാവിന് കുത്തേറ്റു.
  • എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം*
  • ഷഫീഖ് വധശ്രമകേസിൽ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി
  • സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
  • മകനെ കു​ടു​ക്കാ​ൻ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ക​ന്റെ ക​ട​യി​ൽ ക​ഞ്ചാ​വു വെച്ചയാൾ അറസ്റ്റിൽ
  • വിട്ടുമാറാത്ത കൈമുട്ടുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്
  • കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ
  • ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു
  • വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിൽ വൻ തീപ്പിടുത്തം
  • ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രെെവിൽ ഒമ്പത് സ്ഥാപനങ്ങൾക്ക് പൂട്ട്