കോടഞ്ചേരി: വൈദ്യുതി ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു.പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരി തമ്പലമണ്ണയിൽ ഇന്നലെ രാത്രിയാണ് സംഭവം.
മുക്കം സ്വദേശി ബാബു സക്കറിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭം. ജ്വല്ലറി ജീവനക്കാരനായ ബാബു സക്കറിയ ജോലി കഴിഞ്ഞ് ഭാര്യക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്.
ഷോക്കേറ്റ ബാബുവിനെ ഉടനെ തന്നെ തിരുവമ്പാടിയിലേ ആശുപത്രിയിലെത്തിക്കുകയായിരുന്നു.