വൈത്തിരി:വയനാട് വൈത്തിരി താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിൽ വെടിക്കെട്ടും ചെണ്ടക്കൊട്ടും. നിരവധി രോഗികൾ ആശുപത്രിയിലുള്ള സമയത്താണ് പടക്കം പൊട്ടിച്ചത്. ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ എത്തിയിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽ ചെണ്ടമേളവും നടത്തി. അതേസമയം പടക്കം പൊട്ടിച്ചത് സ്നേഹ പ്രകടനം കൊണ്ടെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.