തിരുവമ്പാടി: ആനക്കാംപൊയിലില്‍ 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ വീട്ടില്‍ റോസമ്മയാണ് മരിച്ചത്.
വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന അവസ്ഥയില്‍ ആയിരുന്നു മൃതദേഹം. ബെഡ്റൂമില്‍ നിന്നും കൈ ഞെരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തില്‍ പോയി കഴുത്തു മുറിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.ആനക്കാംപൊയിൽ കുന്നതുപൊതിയിൽ കുടുംബമാണ് പരേത.മക്കൾ: ഷാൻ്റി, ഷൈജോ, പരേതനായ ഷൈൻ.
മരുമക്കൾ:സനൽ (അമ്പലവയൽ), അമ്പിളി (കട്ടപ്പന)
ഫോറൻസിക് - വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.