ഇന്നുമുതല്‍ വീണ്ടും ഐപിഎല്‍ പൂരം

May 17, 2025, 8:49 a.m.

ബെംഗളൂരു: അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം കനത്തപ്പോള്‍ സുരക്ഷാഭീഷണി കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ ക്രിക്കറ്റ് വീണ്ടും ആവേശത്തിന്റെ പിച്ചിലേക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി 7.30 ന് ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടവീര്യം ക്രീസിലെത്തും. സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. സുരക്ഷാഭീഷണി കാരണം ഒമ്പത് ദിവസമാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്.

ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സിന് പ്ലേ ഓഫ് ഉറപ്പാകും. 11 കളിയില്‍ എട്ട് ജയവും മൂന്ന് തോല്‍വിയുമാണ് ടീമിനുള്ളത്. 16 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ടീം. പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും ബാറ്റര്‍ ദേവ്ദത്ത് പടിക്കലും ടീമിലില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കും. ഇരുവരും ടീമിന്റെ കുതിപ്പില്‍ നിര്‍ണായകപങ്ക് വഹിച്ച താരങ്ങളാണ്. നാട്ടിലേക്കുമടങ്ങിയ ഹേസല്‍വുഡ് തിരിച്ചുവരാന്‍ സാധ്യതയില്ല. പരിക്കുകാരണം ദേവ്ദത്ത് സീസണില്‍ ഇനി കളിക്കാനുണ്ടാകില്ല. ദേവ്ദത്തിന് പകരം മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കുമാറി ക്യാപ്റ്റന്‍ രജത് പടിദാര്‍ കളിക്കുമെന്നത് ആശ്വാസം പകരുന്നതാണ്. സൂപ്പര്‍താരം വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. 505 റണ്‍സാണ് താരം ഇതുവരെ നേടിയത്.

12 കളിയില്‍നിന്ന് 11 പോയിന്റുമായി കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. അഞ്ച് കളിയിലാണ് ഇതുവരെ ജയിച്ചത്. വിദേശതാരങ്ങള്‍ ഭൂരിഭാഗവും ടീമിലുള്ളത് കൊല്‍ക്കത്തയ്ക്ക് അനുകൂലഘടകമാണ്. ജയിച്ചാല്‍ ടീമിന് പ്ലേഓഫിലേക്കുള്ള സാധ്യത നിലനിര്‍ത്താം. കൊല്‍ക്കത്തയില്‍ സീസണില്‍ ബെംഗളൂരുവിനെ നേരിട്ടപ്പോഴേറ്റ തോല്‍വിക്ക് പകരംവീട്ടുകയെന്ന ചിന്തയും മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനുണ്ടാകും. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ, ആങ്ക്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍ എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിന്‍ ടീമിന് ലീഗില്‍ ഗുണം ചെയ്തിട്ടുണ്ട്. മോയിന്‍ അലി ടീം വിട്ടത് ടീമിന് തിരിച്ചടിയാണ്.


MORE LATEST NEWSES
  • തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
  • പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്
  • വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
  • ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമുള്ളത് യുകെ പൗരത്വം; വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി
  • വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
  • സന്തോഷ് ട്രോഫി; ഫൈനലിൽ കേരളത്തിന് തോൽവി
  • വിമാന ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണം; സമസ്ത‌
  • ഹൃദയാഘാതം; വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
  • എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
  • പയ്യന്നൂരില്‍  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം
  • നെല്ലാംങ്കണ്ടി ടോയ്സ് ഷോപ്പിൽ കവർച്ച
  • മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ
  • മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി
  • എസ്ഐആറിൽ ആശങ്ക തീരുന്നില്ല; പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷ്‌മപരിശോധന
  • മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു'; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി റിപ്പോർട്ട്
  • വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
  • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തി
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കടകംപള്ളി വീണ്ടും ചോദ്യമുനയിലേക്ക്
  • സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
  • മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്
  • ട്വൻ്റി-20 ലോകകപ്പ്: യുഎസിനെതിരെ ഇന്ത്യയ്ക്ക് ജയം.
  • ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
  • നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
  • തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ; 24 തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി
  • ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
  • മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
  • വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി
  • എസ്.ഐ.ആർ ജോലി സമ്മർദം; കേരളത്തിൽ വീണ്ടും ബി.എൽ.ഒ ആത്മഹത്യ.
  • പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പിടികൂടി
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • കോഴിക്കോട് ലഹരി വേട്ട തുടരുന്നു; എംഡിഎംഎയുമായി നാല് പേർ പിടിയിൽ
  • ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു
  • കടന്നൽ കൂട്ടത്തിന്റെ ആക്രമണം; എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു
  • പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; ഒറ്റരാത്രികൊണ്ട് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് അഞ്ച് ലക്ഷം
  • തിരുവല്ല സ്പാ ബലാത്സംഗക്കേസ്; നേരിട്ടത് ക്രൂരപീഡനമെന്ന് അതിജീവിത
  • ഹൃദയാഘാതം; വയനാട് സ്വദേശി ദമ്മാമിൽ നിര്യാതനായി
  • ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം
  • കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; മൂന്ന് പേർക്ക് പരിക്ക്
  • മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും
  • വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കുടും
  • സ്വർണ വില വീണ്ടും കുതിച്ചുയർന്നു
  • ബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ
  • കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
  • ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി
  • സമസ്ത സമ്മേളനം; ഞായറാഴ്ച കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം
  • പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് സ്വർണം കവരാൻ ശ്രമമെന്ന് പരാതി