തിരുവനന്തപുരം :കേരളത്തിൽ സ്വർണവില ഉയർന്നു.
ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. 9080 രൂപയായാണ് വില ഉയർന്നത്. പവൻ്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവിലയിൽ മാറ്റം വന്നിരുന്നു. രാവിലെയും വൈകുന്നേരത്തും സ്വർണവില ഉയർന്നിരുന്നു.
ആഗോള വിപണിയിൽ നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വർണം വീണു. ഡോളർ നിരക്കിൽ നേരിയ ഉയർച്ച രേഖപ്പെടുത്തി. ആറ് ആഴ്‌ചക്കിടയിലെ തകർച്ചയിൽ നിന്നാണ് ഡോളർ ഇൻഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്. യു.എസ്-ചൈന വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വം സ്വർണവിലയെ വരും ദിവസങ്ങൾ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.