പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലായിരുന്നു കമ്പി കഷ്‌ണം. മരുന്ന് നൽകാനായി പാര സെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
അതേസമയം, സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. തുടർന്നാണ് നഗരസഭയും പരാതി നൽകാനൊരുങ്ങിയത്.