മൈലെള്ളാംപാറ: മൈലള്ളാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവർത്തനോൽഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്‌ഘാടനം സംസ്ഥാന നാടക അവാർഡ് ജേതാവും റിട്ടയേർഡ് എ ഇ ഒ (താമരശേരി) യുമായ ശ്രീ വിനോദ് പി. നിർവഹിച്ചു. സ്കൂൾ കാലഘട്ടത്തിൽ ലഭിക്കുന്ന ഇത്തരം നിരവധി അവസരങ്ങളിലൂടെ വിദ്യാർത്ഥികൾ ഓരോരുത്തരും അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തണമെന്ന് വിനോദ് സാർ പറഞ്ഞു. വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത തരം മനുഷ്യരുടെ ചിരി ഭാവങ്ങൾ അദ്ദേഹം അവതരിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ.വിൻസെൻ്റ് ഏഴാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ പി റ്റി എ പ്രസിഡണ്ട് ശ്രീ കെ റ്റി അഷ്റഫ്, എം പി റ്റി എ ചെയർ പേഴ്സൺ ശ്രീമതി സുഹറാബി വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അനന്ത് എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ .രാജേഷ് ചാക്കോ സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കോ ഓർഡിനേറ്റർ ശ്രീമതി ഷൈറ്റി പോൾ നന്ദിയും പറഞ്ഞു.