താമരശ്ശേരി: താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയേയും കയറ്റി പോയ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു.കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ നെല്ലാംങ്കണ്ടി വെച്ചായിരുന്നു അപകടം.
രോഗിയെ മറ്റൊരു ആബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.
ആർക്കും പരുക്കില്ല.
നെല്ലാംങ്കണ്ടി വളവിലെ ബസ് സ്റ്റോപ്പ് ആണ് അപകട കാരണം.വളവിൽ ബസ്സുകൾ നിർത്തുന്നത് കാരണം പിന്നാലെ വരുന്ന വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യേണ്ടി വരികയും, എതിർ ദിശയിൽ നിന്നും വരുന്ന ഡ്രൈവർ മാർ കാണാതിരിക്കുകയും ചെയ്യുന്നതാണ് അപകടത്തിന് കാരണമാവുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയേയും കയറ്റി പോയ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു.കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ നെല്ലാംങ്കണ്ടി വെച്ചായിരുന്നു അപകടം.