കോഴിക്കോട്: കോഴിക്കോട് ചെങ്ങോട്ടുകാവ് വീട് ജപ്തി ചെയ്തതോടെ സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റി നാലംഗ കുടുംബം. ലോണടവ് മുടങ്ങിയതോടെയാണ് ബാങ്ക് വീട് പൂട്ടി പോയത്. ചെങ്ങോട്ട്കാവ് സ്വദേശി റിയാസും കുടുംബവുമാണ് സ്കൂൾ വരാന്തയിൽ കഴിയുന്നത്.
ഇന്ന് രാവിലെ 11.30ഓടെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. തുടര്‍ന്ന് വീട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു. പതിനാറ് വയസുള്ള മകനും പതിനൊന്ന് വയസുള്ള മകളും അടങ്ങുന്ന കുടുംബമാണ് സ്‌കൂള്‍ വരാന്തയില്‍ കഴിയുന്നത്.
20 വര്‍ത്തോളം ഖത്തറില്‍ ജോലിചെയ്ത റിയാസ് രണ്ട് വര്‍ഷമായി നാട്ടിലാണ്. 44 ലക്ഷം രൂപയായിരുന്നു റിയാസ് ബാങ്കില്‍ നിന്ന് ലോണെടുത്തത്. 32 ലക്ഷത്തോളം രൂപ ഇവര്‍ തിരിച്ചടച്ചിരുന്നു. തുടർന്നാണ് ഇന്ന് ബാങ്ക് ജീവനക്കാരുടെ നടപടി.