മണ്ണാര്‍ക്കാട് അലനല്ലൂര്‍ വെള്ളിയാര്‍പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂര്‍ ഏലംകുളവന്‍ യൂസഫിന്റെ മകന്‍ സാബിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 26 വയസായിരുന്നു.
ഇന്ന് രാവിലെ കലങ്ങോട്ടിരി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വെള്ളിയാര്‍പുഴയിലേക്ക് യുവാവ് കാല്‍ വഴുതി വീണാണ് അപകടം സംഭവിച്ചത്.
മണ്ണാര്‍ക്കാട് കണ്ണംകുണ്ട് പാലത്തിന് സമീപത്തു വെച്ചാണ് ഒഴുക്കില്‍പ്പെട്ടത്. പാലക്കാട് നിന്നെത്തിയ സ്‌കൂബ ടീമിന്റെ നേതൃത്വത്തിലായിരുന്നു പ്രദേശത്ത് തെരച്ചില്‍ നടത്തിയത്