കോതമംഗലം: മക്ക കെ.എം.സി.സി. നേതാവ് കോതമംഗലം ഊന്നുകൽ തേങ്കോട് കാലപറമ്പിൽ അബ്ദുൽ കരീം മൗലവി (61) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ട് 7 മണിയോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചു മരണപ്പെട്ടു.
കബറടക്കം ഞായറാഴ്‌ച ഉച്ചക്ക് 1 മണിക്ക് തേങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മൂന്ന് പതിറ്റാണ്ടിലേറെ കാലം മക്ക കെ.എം.സി.സി.യുടെ ജീവകാരുണ്യ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായി മാതൃക പരമായ നേതൃത്വം നൽകിയ കരീം മൗലവി മൂന്നാഴ്ച മുൻപാണ് പ്രവാസ ലോകത്തോട് വിടപറഞ്ഞ് നാട്ടിലെത്തുന്നത്. ദീർഘകാലം ജിദ്ദ എറണാകുളം ജില്ല കെ.എം.സി.സി.യുടെ ചെയർമാനും ഹജ്ജ് സേവന രംഗത്തെ കർമ്മ ഭടനുമായിരുന്നു.
പൈമറ്റം പുതിയിടത്ത് കുടുംബാംഗം ഫാത്തിമയാണ് ഭാര്യ.
മക്കൾ. ഷഹർബാൻ, ഷഹാന (യു.കെ), മുഹമ്മദ് ഷാൻ (ജിദ്ദ) എന്നിവർ.
മരുമക്കൾ. അബ്ദുൽ കബീർ പല്ലാരിമംഗലം, ഖാൻ മുഹമ്മദ് പൈമറ്റം (യു.കെ), അൽസ്വാഫി പുതുപ്പാടി എന്നിവർ.