കോഴിക്കോട്: ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വയോധികന്‍ മരിച്ചു. വാഴയൂര്‍ സ്വദേശി സാമുവല്‍ ആണ് മരിച്ചത്. വൈകീട്ടോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട പ്രദേശവാസി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.