കല്പറ്റ: മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെതിയ സംഘത്തിലെ എട്ട് വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.
ബാണാസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.
മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം കുന്ന് ആദിശ്രീ (8 ) എന്ന കുട്ടിക്ക് ഇന്ന് രാവിലെ 10 മണിയോടെയാണ് കടിയേറ്റത്.ഉടനെ കല്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം
മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്