കോഴിക്കോട്: പ്രശസ്ത നാടക നടനും പ്രൊഫഷണൽ നാടകവേദിയിലെ ശ്രദ്ധേയ കലാകാരനുമായ വിജയൻ മലാപ്പറമ്പ് അന്തരിച്ചു. നാടക രംഗത്ത് ദീർഘകാലം സജീവമായിരുന്ന അദ്ദേഹം 2011-ൽ മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിരുന്നു.
1978 ൽ പി.എം താജിൻ്റെ പെരുമ്പറ എന്ന നാടകത്തിലൂടെയാണ് വിജയൻ്റെ നാടകയാത്ര ആരംഭിച്ചത്. കെ.ടി മുഹമ്മദിൻ്റെ കലിംഗ തിയേറ്ററും ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയേറ്റേഴ്സും പോലുള്ള പ്രമുഖ നാടകസംഘങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം അറിയിച്ചത്. ഇബ്രാഹിം വെങ്ങര രചിച്ച രാജ്യസഭ എന്ന നാടകത്തിലെ വേഷം വിജയൻ്റെ അഭിനയജീവിതത്തിലെ പ്രധാന ഘട്ടമായി മാറി.
ശവസംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.