പയമ്പ്ര : ശ്രീ നാരായണ ഗുരു ധർമ സേവാ സംഘം (SNDS) ദേശീയ സമ്മേളനത്തിൽ മികച്ച രീതിയിൽ തിരുവാതിരക്കളി അവതരിപ്പിച്ച കലാകാരികളെ പയമ്പ്ര പുറ്റ്മണ്ണിൽ താഴത്ത് നടന്ന SNDS യോഗം മൊമെന്റോ നൽകി ആദരിച്ചു. സംഘത്തിന്റെ ദേശീയ അധ്യക്ഷ ശ്രീമതി. ഷൈജ കൊടുവള്ളി പരിപാടി ഉദ്ഘാടനം ചെയ്യുകയും കലാകാരികളെ ആദരിക്കുകയും ചെയ്തു.
കെ. സി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. ശ്രീനിവാസൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുധാകരൻ കപ്പടച്ചാലിൽ, സെക്രട്ടറി സിന്ധു ചേളന്നൂർ, ട്രഷറർ സുനജ നിഷാദ് എന്നിവർ സംസാരിച്ചു. ഷീബസജിത്ത്, ലിമിഷ, അനിഷ, ഷൈജ എന്നിവർ ആശംസ നേർന്നു. ലാലി എൻ. വി. നന്ദി പറഞ്ഞു.