പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്

Oct. 14, 2025, 8:24 a.m.

പാലക്കാട്: ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.

സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു. സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയൽവാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ വെച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.


MORE LATEST NEWSES
  • ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ
  • വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും വീണു കെഎസ്‌ഇബി ജീവനക്കാരൻ മരണപ്പെട്ടു
  • കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയിൽ കടലിലേക്ക് വീണു മരിച്ചു
  • ഒടുവില്‍ എല്ലാം ഔദ്യോഗികം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
  • മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കിട്ടു പിന്നാലെ സ്ഥാനാര്‍ഥിത്വം നഷ്ടമായി; ഇനി സ്വതന്ത്രന്‍
  • തെരുവുനായ ആക്രമണത്തില്‍ ഉള്ളാള്‍ സ്വദേശി മരണപ്പെട്ടു
  • സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1140 രൂപ
  • കുട്ടികളുടെ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിച്ച് MGM ലെ കുരുന്നുകൾ.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
  • വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
  • ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന വിജയം
  • കോഴിക്കോട് കോര്‍പ്പറേഷനില്‍ യുവനിരയെ മത്സരത്തിനിറക്കി മുസ്‌ലിം ലീഗ്
  • ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
  • ഈങ്ങാപ്പുഴയിൽ കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു
  • ശിശുദിനം ആചരിച്ചു
  • ശിശുദിനാഘോഷം ഗംഭീരമാക്കി നസ്രത്ത് എൽപി സ്കൂൾ*
  • ശിശുദിനാഘോഷവും അവാർഡ് ഡേയും
  • മലയോര മേഖലയിൽ കനത്ത ഇടിയും മഴയും
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • വിൽപ്പനയ്ക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • എസ്ഐആറിൽ ഇടപെടാതെ ഹൈക്കോടതി; സംസ്ഥാന സർക്കാരിൻ്റെ ഹരജി അവസാനിപ്പിച്ചു
  • വാഹനാപകട മരണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കർശന നടപടികളുമായി സിറ്റി ട്രാഫിക് പോലീസ്
  • ട്രെയിനില്‍ നിന്ന് വീണ് മരിച്ച മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കോടഞ്ചേരി സ്വദേശിനി
  • മലപ്പുറം ജില്ലയിൽ ദേശീയപാതയിലെ സർവീസ് റോഡുകൾ വൺവേയാക്കുന്നു;ഓട്ടോ സ്റ്റാൻഡുകൾ ഉൾപ്പെടെ ഒഴിവാക്കും
  • മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
  • തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്
  • ഡല്‍ഹി സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി
  • ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും
  • പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
  • ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് യുവാവിന്റ സ്കൂട്ടർ അടിച്ചുമാറ്റിയ കേസ്; കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍
  • ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍
  • താമരശ്ശേരി ഗവൺമെൻ്റ് യുപി സ്കൂളിൽ സൗജന്യന്യ ദന്ത പരിശോധ ക്യാമ്പ് നടത്തി* :
  • ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
  • ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ ഒന്നാം അനൗദ്യോഗിക ഏകദിനത്തില്‍ 4 വിക്കറ്റ് ജയം
  • വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ
  • തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21
  • ബിഹാര്‍ ജനവിധി ഇന്നറിയാം
  • പോക്‌സോ കേസ്: യെഡിയൂരപ്പയ്ക്ക് തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
  • ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
  • വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
  • കാട്ടുപോത്ത് വേട്ട: ഒളിവിലായിരുന്ന നാല് പ്രതികൾ കൂടി അറസ്റ്റിൽ
  • ഡോക്ടറെ മർദിച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ
  • കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി.എം വിനു കോൺഗ്രസ് സ്ഥാനാർഥി
  • ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി
  • ഡൽഹി സ്ഫോടനം: ഒരു കാർ കൂടി കണ്ടെത്തി
  • താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റ് വിഭജനം പൂർത്തിയായി
  • എസ്ഐആറിനെതിരെ കേരളം; സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി