താമരശ്ശേരി ബിഷപ്പിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഹിജാബ് വിഷയത്തിലാണ് വധ ഭീഷണി അടങ്ങിയ ഊമ കത്തെന്നാണ് സൂചന. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ