പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മകന്‍ ലക്ഷ്മണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരട്ട സഹോദരന്‍ രാമനായി തിരച്ചില്‍ തുടരുന്നു. ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്.
കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമീപത്തെ കുളത്തില്‍ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇരട്ട സഹോദന് വേണ്ടി കുളത്തിലടക്കം തിരച്ചില്‍ തുടരുകയാണ്.