കാസർകോട്: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പദയാത്രയ്ക്കായി വാഹനം വാങ്ങി വഞ്ചിച്ചതായി പരാതി. കാസർകോട് സ്വദേശിയായ യുവതി കുറച്ച് ദിവസത്തേക്ക് നൽകിയ വാഹനം ഒരുവർഷം കഴിഞ്ഞും തിരികെ നല്‍കിയില്ലെന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ ശിവസേന സംസ്ഥാന അധ്യക്ഷൻ പേരൂർക്കട ഹരികുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. കുടുംബത്തിന്‍റെ ഉപജീവനമാർഗ്ഗമായ വാഹനം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. പേരൂര്‍ക്കട ഹരികുമാറും സുധീര്‍ ഗോപിയും അടങ്ങുന്ന സംഘം അഞ്ച് വാഹനങ്ങള്‍ തട്ടിയെടുത്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.