കൊയിലാണ്ടി: സികെജി ബിൽഡിംഗിലെ കടയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിദ്ര ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകുന്ന സിദ്ര എന്ന കടയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. കടയുടമ ഷിജാദാണ് മരിച്ചത്.
ഇന്ന് 3.30 ഓടെയാണ് സംഭവം. കടയുടെ ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ട് കടയിലെ തന്നെ ജീവനക്കാരൻ കയറി നോക്കിയപ്പോഴാണ് ഷിജാദിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഞായറാഴ്ചയായതിനാൽ ഈ ബിൽഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു.കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.