കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം പവന് 92,280 രൂപയായിരുന്ന സ്വര്‍ണവില ബുധനാഴ്ച 240 രൂപ കുറഞ്ഞ് 92,040 രൂപയിലെത്തി. ഗ്രാമിന് 11,535 രൂപയില്‍ നിന്ന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി.
ചൊവ്വാഴ്ച രാവിലെ പവന് 92,600 രൂപയെന്ന നവംബര്‍ മാസത്തിലെ റെക്കോഡ് വില രേഖപ്പെടുത്തിയ ശേഷമാണ് വൈകുന്നേരം തിരിച്ചിറങ്ങുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,535 രൂപയും പവന് 92,280 രൂപയുമായി. ഇതില്‍ നിന്നാണ് ഇന്ന് രാവിലെ പവന് 92,040 രൂപയായും ഗ്രാമിന് 11,505യായും കുറഞ്ഞത്.
ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഇതിനൊപ്പം യു.എസ് ഷട്ട്ഡൗണും സ്വര്‍ണവിലയെ സ്വാധീനിക്കും.