കോടഞ്ചേരി:- ഊരിൽ നിന്ന് ഉരുവിന്റെ നാട്ടിലേക്ക് എന്ന പ്രോജക്ടുമായി നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ. പാത്തിപ്പാറ ഉന്നതിയിലെ മാതാപിതാക്കൾ ഇല്ലാത്തവരടക്കം ഒരു കൂട്ടം വിദ്യാർത്ഥികളെ തങ്ങളുടെ ഊരിനും സ്കൂളിനും അപ്പുറത്തുള്ള വൈവിധ്യങ്ങളുടെ ലോകം കാണിക്കാനായി കോഴിക്കോട് ടൗണിലേക്ക് കൊണ്ടുപോയി.
തൂക്കു പാലം, ട്രെയിൻ യാത്ര, ബേപ്പൂർ ബോട്ടിംഗ്,എസ്കലേറ്റർ,കടൽ,വെള്ളയിൽ മത്സ്യബന്ധന തുറമുഖം എല്ലാം നേരിൽ കണ്ടറിഞ്ഞ് അത്ഭുതങ്ങളുടെ വിരുന്നൊരുക്കിയത് ആ കുട്ടികളുടെ ജീവിതത്തിൽ തികച്ചും അവിസ്മരണീയമായ അനുഭവമായിരുന്നു. അധ്യാപനത്തോടൊപ്പം മാതൃവാത്സല്യം കൂടി പകർന്നു നൽകുകയാണ് അധ്യാപകർ. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ടി ഗീത, അധ്യാപിക ശാലു ഏലിയാസ് എന്നിവർ നേതൃത്വം നൽകി .