താമരശ്ശേരി : താമരശ്ശേരി ഗവ: യു.പി. സ്കൂളിൽ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
11 പേരടങ്ങുന്ന MMC മെഡിക്കൽ ടീം രാവിലെ 10.30 മുതൽ 2.30 വരെ 450 ഓളം കുട്ടികളെ പരിശോധിച്ചു. 17 കുട്ടികൾക്ക് പല്ലിൻ്റെ പോട് അടക്കൽ, ക്ലീനിംഗ് എന്നിവ നടത്തുകയും നാൽപതോളം കുട്ടികളെ വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്യുകയും ചെയ്തു. അതോടൊപ്പം സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും കൃത്യമായി എങ്ങനെ പല്ലുകൾ വൃത്തിയാക്കാമെന്ന് ബോധവൽക്കരണ ക്ലാസും നടത്തി. PTA പ്രസിഡൻ്റ് ഷൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് റോസമ്മ ചെറിയാൻ സ്വാഗതം പറഞ്ഞു. SSSS യൂണിറ്റ് കൺവീനർ വിജിഷ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.