ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് യുവാവിന്റ സ്കൂട്ടർ അടിച്ചുമാറ്റിയ കേസ്; കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍

Nov. 14, 2025, 10:58 a.m.

കൊച്ചി: ആദ്യകൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച് മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍ . കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതിയെ പിടികൂടിയത്.പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആൺ സുഹൃത്തിനെയും പിടികൂടിയത്.

എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ സ്‌കൂട്ടറാണ് യുവതി മോഷ്ടിച്ചത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനായിരുന്നു പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്.

വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി കാണാമെന്ന് തീരുമാനിച്ചു. കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് മാളിലെത്തി.

മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരിൽകാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാല്‍ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി യുവാവിന്‍റെ ചെലവില്‍ ബിരിയാണിയും ജ്യുസും കഴിച്ചു.യുവാവ് കൈകഴുകാന്‍ പോയ തക്കത്തിന് യുവതി ചാവിയുമായി കടന്നുകളഞ്ഞു.

കൈകഴുകി തിരികെ എത്തിയപ്പോള്‍ യുവതിയെ കാണാതായപ്പോള്‍ കാമുകന് പന്തികേട് മണത്തു.മാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടര്‍ പോയി നോക്കിയപ്പോള്‍ അതും കാണാനില്ല.ഒടുവില്‍ ചതി തിരിച്ചറിഞ്ഞ യുവാവ് ബസില്‍ കയറി വീട്ടിലെത്തി. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുന്‍പ് സ്കൂട്ടര്‍ വാങ്ങിയത്. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് സ്കൂട്ടറുമായി യുവതിയും ആണ്‍സുഹൃത്തും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം നടന്നത്.


MORE LATEST NEWSES
  • മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
  • തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്
  • ഡല്‍ഹി സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി
  • ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും
  • പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
  • ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍
  • താമരശ്ശേരി ഗവൺമെൻ്റ് യുപി സ്കൂളിൽ സൗജന്യന്യ ദന്ത പരിശോധ ക്യാമ്പ് നടത്തി* :
  • ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
  • ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ ഒന്നാം അനൗദ്യോഗിക ഏകദിനത്തില്‍ 4 വിക്കറ്റ് ജയം
  • വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ
  • തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21
  • ബിഹാര്‍ ജനവിധി ഇന്നറിയാം
  • പോക്‌സോ കേസ്: യെഡിയൂരപ്പയ്ക്ക് തിരിച്ചടി, കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
  • ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
  • വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
  • കാട്ടുപോത്ത് വേട്ട: ഒളിവിലായിരുന്ന നാല് പ്രതികൾ കൂടി അറസ്റ്റിൽ
  • ഡോക്ടറെ മർദിച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ
  • കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി.എം വിനു കോൺഗ്രസ് സ്ഥാനാർഥി
  • ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി
  • ഡൽഹി സ്ഫോടനം: ഒരു കാർ കൂടി കണ്ടെത്തി
  • താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റ് വിഭജനം പൂർത്തിയായി
  • എസ്ഐആറിനെതിരെ കേരളം; സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
  • ആലപ്പുഴ ഗര്‍ഡര്‍ അപകടം; മരിച്ച ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
  • സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്
  • കാരിപറമ്പിൽ വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം
  • എസ്ഐആര്‍ നിര്‍ത്തിവെക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
  • ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം
  • കോഴിക്കോട് യുവാക്കളെ ഭയപ്പെടുത്തി ഐഫോണും പണവും തട്ടിയ സംഭവം; കേസിലെ നാലാം പ്രതി പിടിയില്‍.
  • ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങിയ യുവാവിനെ ക്രൂരമായി മർദിച്ച ഫിനാൻസ് ജീവനക്കാരൻ അറസ്റ്റിൽ
  • ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ
  • ഒപി ബഹിഷ്‌കരണം; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും
  • താമരശ്ശേരി ജി.യു.പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് സ്കാർഫിംഗ് സെറിമണിയും പ്രവർത്തനോദ്ഘാടനവും നടത്തി.*
  • അരൂർ ​ഗർഡർ അപകടം: ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം, വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രപൂജാരി മരിച്ചു.
  • പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ
  • 'തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരും'; ഇനി യുഡിഎഫിൻ്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശൻ
  • പോക്‌സോ കേസിൽ വടകര ആയഞ്ചേരി സ്വദേശിക്ക് 74വർഷം കഠിന തടവും പിഴയും
  • ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി
  • ഊരിൽ നിന്ന് ഉരുവിന്റെ നാട്ടിലേക്ക്‌
  • തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; കേസെടുത്ത് പൊലീസ്
  • കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ദാരുണ അപകടം, രണ്ട് മലയാളികൾ മരിച്ചു
  • കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം
  • കോവളത്തെ കടലിനടിയിൽ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞ കണ്ടെയ്നർ; എം എസ്സി എൽസ 3 യിലേതെന്ന് സംശയം
  • അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും;ട്രംപ്
  • കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; പിഴവു വരുത്തിയ ഡോക്ടര്‍മാരെ പിരിച്ചുവിടണം; കുടുംബം
  • വോട്ടർപ്പട്ടികയിൽ പേര് ചേർക്കൽ: ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
  • പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി വിൽപനക്ക് വെച്ച കേസിൽ യുവാവ് അറസ്റ്റിൽ
  • എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
  • ഫ്രഷ് കട്ട്; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയക്കണം