മലപ്പുറം: മലപ്പുറം ജില്ലയിൽ ആറുവരി പാതയിലെ സർവീസ് റോഡുകൾ വൺവേയാക്കുന്നു. അപകടസാധ്യത കണക്കിലെടുത്താണ് ജില്ലാ കലക്ടറുടെ തീരുമാനം. സർവീസ് റോഡുകളിലെ ഓട്ടോ സ്റ്റാൻഡുകൾ ഉൾപ്പെടെ ഒഴിവാക്കും.
മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ്. ദേശീയപാത 66 ൽ മലപ്പുറം ജില്ലയിൽ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനിച്ചത്. സർവീസ് റോഡുകളിൽ യാത്രയ്ക്ക് തടസമായുള്ള ഓട്ടോ സ്റ്റാൻഡുകളും അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതെല്ലാം കർശനമായി ഒഴിവാക്കും. ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകൾ സർവീസ് റോഡ് ഉള്ള ഭാഗങ്ങളിൽ അതുവഴി മാത്രമേ പോകാവൂ..ഹൈവേയിൽ നിർത്തി ആളെ കയറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും.
ബസുകൾ എല്ലാം സർവീസ് റോഡുകളിലൂടെ നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. ആളുകൾ ഹൈവേയിലേക്ക് കയറി നിൽക്കുന്നത് അപകടത്തിന് കാരണമാകും.ആളുകള്‍ ഹൈവേ മുറിച്ചുകടന്ന് വരാനും സ്റ്റോപില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും അപകടത്തിന് കാരണമാകും. ദീർഘദൂര വാഹനങ്ങൾ മാത്രം ഹൈവേയിലൂടെ പോവുകയും. എവിടെയെല്ലാം സ്റ്റോപ്പുണ്ട് അവിടെയെല്ലാം സർവീസ് റോഡിലേക്ക് മാറ്റി ബസുകൾ നിർത്താനാണ് ഇപ്പോൾ തീരുമാനം.ടൗൺ ടു ടൗൺ ദീർഘദൂര ബസുകൾക്ക് മാത്രമാണ് ഹൈവേ ഉപയോഗിക്കാൻ പറ്റുള്ളൂ. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും നിയമലംഘനം തുടർന്നാൽ പെർമിറ്റ് റദ്ദാക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും എൻഫോഴ്സ്മെന്റ് ആർ ടി ഒ ടി.പി യൂസഫ് അറിയിച്ചു.