പേരാമ്പ്ര: വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി പേരാമ്പ്രയിൽ യുവാവ് പോലീസ് പിടിയിലായി. കൊയിലാണ്ടി കവുംവട്ടം സ്വദേശി അമാൻ അബ്ദുള്ള (23) യാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
350 ഗ്രാം നിരോധിത ലഹരിവസ്തുക്കൾ ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മാർക്കറ്റിൽ ഗ്രാമിന് 3500 രൂപയോളം വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ. ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥികൾക്ക് വിതരണം ചെയ്യാനാണ് ഇവ എത്തിച്ചെതെന്നാണ് പോലീസ് പറയുന്നത്. പേരാമ്പ്ര പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം വൈകിയിട്ടോടെ ഇയാളെ കോടതിയിൽ ഹാജരാക്കും.