നരിക്കുനി: ശിശുദിനത്തിൽ എരവന്നൂർ എ.എം.എൽ.പി സ്കൂൾ സീഡ്, ജെ.ആർ.സി, ബുൾബുൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രദേശത്തെ വിവിധ അംഗനവാടികളിൽ കളിപ്പാട്ടങ്ങളുമായി വിദ്യാർഥികളെത്തി.
സ്കൂളിന് സമീപത്തുള്ള ചെറുവലത്തുതാഴം, അങ്കത്തായി, അരീക്കൽ, അജന്ത അംഗനവാടികളിലാണ് വിദ്യാർഥികൾ ശേഖരിച്ച കളിപ്പാട്ടങ്ങളുമായി പിഞ്ചുകുട്ടികളെ കാണാനെത്തിയത്. പാട്ടുപാടിയും കഥ പറഞ്ഞും മധുരം നൽകിയും അവർ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
ചെറുവലത്തുതാഴം അംഗനവാടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനധ്യാപകൻ നാസർ തെക്കേവളപ്പിൽ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് എ.സി.മൊയ്തീൻ, അംഗനവാടി അധ്യാപിക സുബൈദ ടീച്ചർ എന്നിവർ സംസാരിച്ചു .
വിവിധ അംഗനവാടികളിലെ ചടങ്ങുകളിൽ സീഡ് അസി.കോഡിനേറ്റർ സഫനാസ്.പി , ജെ.ആർ.സി കൗൺസിലർ മുസ്‌ഫിറ.സി.ടി , സഫിയ ബദ്‌രി.ടി എന്നിവർ നേതൃത്വം നൽകി.
ശിശുദിനാലോഷത്തിൻ്റെ ഭാഗമായി പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ റാലി , കലാപരിപാടികൾ ,പ്രസംഗമത്സരം , പതിപ്പ് നിർമാണം എന്നിവയും സംഘടിപ്പിച്ചു.